Friday, October 3, 2008

“പൂര്‍ണ്ണമേവാവശിഷ്യതേ..”!


ഒരുതുള്ളിയായിറ്റുവീണു
പൊങിത്താണൊടുങുന്നൂ..
ഒരു ജീവന്‍.

കുളത്തില്‍ നിന്നൊരുതുള്ളല്‍

ചെന്നൊടുങും ആ കുളത്തില്‍ താന്‍.


തമസ്സില്‍ നിന്നുദിച്ചര്‍ക്കന്‍

തമസില്‍ അസ്തമിച്ചിടും.


ആദിമദ്ധ്യാന്തങളില്‍
ഒരു മദ്ധ്യം
ഇല്ലെങ്കിലെല്ലാം ശൂന്യം.

ആ മദ്ധ്യമാണീയുലകം

ആ മദ്ധ്യമാണീ ജീവിതം


മദ്ധ്യമാദിയേക്കാളധികമോ..?

ആദിയില്‍ നിന്നിറക്കമോ..?


നിശ്ചയിക്കുക...

പക്ഷേ..ഓര്‍ക്കുക...

“പൂര്‍ണ്ണമേവാവശിഷ്യതേ..”
“പൂര്‍ണ്ണമേവാവശിഷ്യതേ..”

തുടക്കത്തില്‍ തന്നൊടുങിടും..

തുടക്കത്തില്‍ തന്നൊടുങിടും.


ശൂന്യം ശൂന്യമായിടും.!!

9 comments:

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

ഒരുതുള്ളിയായിറ്റുവീണു
പൊങിത്താണൊടുങുന്നൂ..
ഒരു ജീവന്‍.

-------------

-------------

--------------

മദ്ധ്യമാദിയേക്കാളധികമോ..?
ആദിയില്‍ നിന്നിറക്കമോ..?

നിശ്ചയിക്കുക...

പക്ഷേ..ഓര്‍ക്കുക...
-------------


--------------

“പൂര്‍ണ്ണമേവാവശിഷ്യതേ..”
---------------

----------------

ശൂന്യം ശൂന്യമായിടും.!!

Unknown said...

എനിക്ക് ഒന്നും മനസിലായില്ല എന്നത് ആണ് സത്യം ...
എങ്ങിലും നന്ദി

Vasantha Venat said...

Nannayittund Harid...iniyum ezhuthu...all the best...

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

നന്ദി..!!!

കാവാലം ജയകൃഷ്ണന്‍ said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...

വെറുതേ ഗൂഗിളില്‍ എന്തോ കീവേഡ്‌ വച്ചു സേര്‍ച്ച് ചെയ്തപ്പോഴാണ് കാവ്യമാലിക എന്ന മനോഹരമായ ഈ വാക്കു കാണുന്നത്. ഈ വാക്ക്കു പോലെ തന്നെ സൌന്ദര്യമുള്ള രചന. ചിന്തകള്‍ക്ക് ആഴമുണ്ടെന്ന് വെളിവാക്കുന്ന ആശയം. മനോഹരമായ ഒരു കവിത. തുടരുക. ഇനിയും വരാം

ആശംസകളോടെ

Anonymous said...

congrats!!!!!!!!......great...poems....

Anonymous said...

iniyum ezhuthanam .....

Shaneed said...

good one....