Friday, October 3, 2008

“പൂര്‍ണ്ണമേവാവശിഷ്യതേ..”!


ഒരുതുള്ളിയായിറ്റുവീണു
പൊങിത്താണൊടുങുന്നൂ..
ഒരു ജീവന്‍.

കുളത്തില്‍ നിന്നൊരുതുള്ളല്‍

ചെന്നൊടുങും ആ കുളത്തില്‍ താന്‍.


തമസ്സില്‍ നിന്നുദിച്ചര്‍ക്കന്‍

തമസില്‍ അസ്തമിച്ചിടും.


ആദിമദ്ധ്യാന്തങളില്‍
ഒരു മദ്ധ്യം
ഇല്ലെങ്കിലെല്ലാം ശൂന്യം.

ആ മദ്ധ്യമാണീയുലകം

ആ മദ്ധ്യമാണീ ജീവിതം


മദ്ധ്യമാദിയേക്കാളധികമോ..?

ആദിയില്‍ നിന്നിറക്കമോ..?


നിശ്ചയിക്കുക...

പക്ഷേ..ഓര്‍ക്കുക...

“പൂര്‍ണ്ണമേവാവശിഷ്യതേ..”
“പൂര്‍ണ്ണമേവാവശിഷ്യതേ..”

തുടക്കത്തില്‍ തന്നൊടുങിടും..

തുടക്കത്തില്‍ തന്നൊടുങിടും.


ശൂന്യം ശൂന്യമായിടും.!!

Thursday, September 4, 2008


പൂമലര്‍വാടിയില്‍ പൂന്തേന്‍ നുകര്‍ന്നൊരു

പൂമ്പാറ്റയാവാന്‍ കൊതിച്ചൂ..

ഞാനൊരു പൂമ്പാറ്റയാവാന്‍ കൊതിച്ചൂ..


പൂലഹരിയിലാമോദമാടി..

പൂന്തെന്നലിലാടിയുലഞു.

മുല്ലതന്‍ ഗന്ധം നുകര്‍ന്നും..

പനിനീരിന്റ്റെ കാന്തിയുടുത്തും..



ജഗത്തൊന്നായി നന്നായി നുകരാം..

ജഗദീശനെപ്പോലെനടിക്കാം.


താന്‍ താന്‍ തുറുങ്കുകളില്ലാ..

ഇനിയാവോളമാര്‍ത്തുല്ലസിക്കാം..

ഇനിയാവോളമാര്‍ത്തുല്ലസിക്കാം.

ഇനിയാവോളമാര്‍ത്തുല്ലസിക്കാം....